← globalread.info

Mathrubhumi · 10/12/2026 · 0 views

Share this story

അന്തർവാഹിനികളെ വേട്ടയാടാൻ ‘മംഗ്രോൾ’ വരുന്നു, കരുത്ത് കൂട്ടി നാവികസേന

Story illustration

കൊച്ചി: ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനിവിരുദ്ധ യുദ്ധശേഷി കൂട്ടി ‘മംഗ്രോൾ’ വരുന്നു. നാവികസേനയുടെ പുതിയ സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് ആയ മംഗ്രോൾ (INS Mangrol) ആഴം കുറഞ്ഞ ജലാശയങ്ങളിലെ വെള്ളത്തിനടിയിലുള്ള ഭീഷണികൾ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമായി പ്രത്യേകമായി രൂപകല്പന ചെയ്തതാണ്.

മംഗ്രോൾ തിങ്കളാഴ്ച മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിലാണ് കമ്മിഷൻ ചെയ്യുന്നത്. ഇന്ത്യൻ നാവികസേനയ്ക്കായി കൊച്ചി കപ്പൽശാല നിർമിക്കുന്ന എട്ട് ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ മൂന്നാമത്തെ കപ്പലാണ് മംഗ്രോൾ.

വലിയ യുദ്ധക്കപ്പലുകൾ പ്രവർത്തന പരിമിതികൾ നേരിടുന്ന തീരദേശ ജലത്തിൽ സമുദ്ര പട്രോളിങ് വിമാനങ്ങൾ, ഹെലികോപ്ടറുകൾ, മറ്റ് യുദ്ധക്കപ്പലുകൾ എന്നിവയ്ക്കൊപ്പം അന്തർവാഹിനി ഭീഷണികൾ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും കഴിയുന്നതാണ് മംഗ്രോളിന്റെ വലിയ സവിശേഷത. ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലെ തീരദേശ പട്ടണവും മത്സ്യബന്ധന തുറമുഖവുമായ മംഗ്രോളിന്റെ പേരിലുള്ള ഈ കപ്പൽ നേരത്തേ ഇന്ത്യൻ നാവികസേനയിൽ സേവനമനുഷ്ഠിച്ച ഐ.എൻ.എസ്. മംഗ്രോളിന്റെ പിൻഗാമിയാണ്.

80 ശതമാനത്തിലധികം തദ്ദേശീയ ഉള്ളടക്കത്തോടെ നിർമിച്ച മംഗ്രോളിന്റെ വരവ് യുദ്ധക്കപ്പൽ രൂപകല്പന, നിർമാണം, നൂതന ആയുധങ്ങളുടെയും സെൻസറുകളുടെയും സംയോജനം എന്നിവയിൽ ഇന്ത്യയുടെ വളരുന്ന കഴിവുകളെ പ്രതിഫലിപ്പിക്കുന്നതാണ്.

കേന്ദ്ര സർക്കാരിന്റെ മെയ്‌ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് സംരംഭങ്ങൾക്ക് കീഴിൽ സി.എസ്.എൽ. നിർമിച്ച ഈ കപ്പൽ, പ്രതിരോധ കപ്പൽ നിർമാണത്തിൽ രാജ്യത്തിന്റെ സ്വയംപര്യാപ്തതയിലേക്കുള്ള മറ്റൊരു പ്രധാന ചുവടുവെപ്പാണ്.

അന്തർവാഹിനി വിരുദ്ധ പോരാട്ടങ്ങൾക്ക് പുറമേ കടലിനടിയിലെ നിരീക്ഷണം, മൈനുകൾ വിന്യസിക്കൽ, കുറഞ്ഞ തീവ്രതയുള്ള മറ്റ് സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾ എന്നിവയ്ക്കും മംഗ്രോൾ ഉപയോഗിക്കാനാകും. ആധുനിക ആയുധങ്ങളും സെൻസറുകളും സജ്ജീകരിച്ചിരിക്കുന്ന മംഗ്രോൾ വരുന്നത് ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനിവിരുദ്ധ യുദ്ധശേഷികളെ ശക്തിപ്പെടുത്തും.

Published: 12 Oct 2026, 06:18 am IST

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Related Articles

ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തുകൂട്ടാൻ മലയാളികളുടെ ‘ഐറോവ് ട്രൗട്ട്’; വിസ്മയമായി തദ്ദേശീയ അണ്ടർവാട്ടർ റോബോട്ടിക് സംവിധാനം!

പാകിസ്താനുവേണ്ടി ചാരപ്രവർത്തനം; നാവികസേനാ ജീവനക്കാരൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

ഏഴിമലയിൽ 40 കുതിരകൾ… നാവിക അക്കാദമിയിൽ കുതിര ഒരു 'പാഠ്യ' വിഷയമാണ്

അറബിക്കടലിൽ ചൈനയ്ക്കുമേൽ കണ്ണുവേണം; ലക്ഷദ്വീപിൽ മൂന്നാമത്തെ നാവികസേന താവളമായി INS ബിത്ര വരുന്നു

യുദ്ധവിമാനങ്ങളുടെ എണ്ണം കുറയുന്നു, പാകിസ്താന് ചൈനയുടെ സ്റ്റെൽത്ത് വിമാനം ലഭിച്ചേക്കും; ആശങ്കയുണ്ടാക്കുന്നതെന്ന്...

Recommended For You

More from this section

ഓപ്പറേഷൻ തണ്ടർബോൾട്ട്, അന്ന് എന്റബേയിൽ നടന്നത്, നെതന്യാഹുവിന്റെ നഷ്ടം, ലോകത്തെ മാറ്റിയ സൈനിക നടപടി

1.91 ലക്ഷം കോടി രൂപയുടെ കരാർ; യുഎസ് നാവികസേനയ്ക്കായി ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കാൻ ബോയിങ്

കാവേരി വരുന്നു, ഘാതകിന് കരുത്തേകാൻ; റഷ്യയിലെ പരീക്ഷണങ്ങൾ വിജയം, ഇത് ചരിത്രം

ഒരു കാലത്തെ അഭിമാനം ‘പറക്കും ശവപ്പെട്ടി’, കവർന്നത് 200 പൈലറ്റുമാരെ, മിഗ് 21 വിരമിക്കുമ്പോൾ; തിളക്കം മങ്ങി തേജസും

ഗെയിം കളിക്കുംപോലെ ഇനി യുദ്ധവും; എക്‌സ്‌ബോക്‌സ് കൺട്രോളർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ലേസർ ആയുധങ്ങളുമായി യുഎസ്

Most Commented

പുതിയ ടെക്നോളജി, സയൻസ് വാർത്തകളും അപ്ഡേറ്റുകളും ഉടൻ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

Also Watch

Article image
Article image
Article image
നാവികസേനയുടെ പുതിയ സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് ആയ മംഗ്രോൾ | X, @indiannavy
Source: Mathrubhumi ↗
Share this story

Ask globalread.info

AI news & website helper
What would you like to explore?

I can find stories, explain headlines, or help you use globalread.info.

AI can make mistakes. Check the linked sources. Questions are sent to OpenAI.