← globalread.info

Siraj Daily · 10/12/2026 · 0 views

Share this story

ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളെന്നു തിരിച്ചറിഞ്ഞു

Story illustration

Kerala

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അവനിക (14), പ്ലസ് ടു വിദ്യാര്‍ഥി പാര്‍ത്ഥിബ് (17) എന്നിവരാണ് മരിച്ചത്

Published

Last Updated

By

കോഴിക്കോട് | കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അവനിക (14), പ്ലസ് ടു വിദ്യാര്‍ഥി തിരുവങ്ങൂര്‍ കോയിപ്പറമ്പത്ത് പാര്‍ത്ഥിബ് (17) എന്നിവരാണ് മരിച്ചത്.

ചേമഞ്ചേരി സ്റ്റേഷന് സമീപം ഞായറാഴ്ച വൈകിട്ട് 5.45 ഓടെ മംഗലാപുരം – ചെന്നൈ മെയില്‍ തട്ടിയാണ് മരണം. രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിലായതുകൊണ്ട് മരിച്ചവരെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. രണ്ടുപേരും വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ രാത്രി ഏറെ വൈകി ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തി മൃതദേഹങ്ങള്‍ തിരിച്ചറിയുകയായിരുന്നു.

ദേശീയപാതയും റെയില്‍വേ ട്രാക്കും അടുത്തടുത്തുവരുന്ന ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. അവനിക വികാസ് നോര്‍ത്ത് പാണകുളംകുനി സുരേഷ് – റീന ദമ്പതികളുടെ മകളാണ്. തിരുവങ്ങൂര്‍ കോയിപ്പറമ്പത്ത് സുബീഷിന്റെയും സുനിഷയുടയും മകനാണ് പാര്‍ത്ഥിബ്.

Content Highlights: Two students were killed after being hit by the Mangapuram-Chennai Mail near Chemmancheri railway station in Kozhikode. The deceased were identified as 9th standard student Avanika and plus two student Parthib. Family members later identified the bodies at Kozhikode Medical College mortuary.

ഡല്‍ഹിയില്‍ ഇന്നും സമര പരമ്പര

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി

ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളെന്നു തിരിച്ചറിഞ്ഞു

ഇന്ത്യാസഖ്യം നേതാക്കള്‍ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതായി റിപ്പോര്‍ട്ട്

കള്ളന്മാരുടെ വീട് എന്ന സിനിമയെടുത്തു; കടക്കെണിയില്‍ പെട്ടപ്പോള്‍ കക്കാനിറങ്ങി, സംവിധായകന്‍ പിടിയില്‍

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നു

Latest

ഡല്‍ഹിയില്‍ ഇന്നും സമര പരമ്പര

ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളെന്നു തിരിച്ചറിഞ്ഞു

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി

മാലിന്യത്തില്‍നിന്ന് വൈദ്യുതി; 500 ടൺ ശേഷിയുള്ള പ്ലാന്റുമായി കേരളം

കള്ളന്മാരുടെ വീട് എന്ന സിനിമയെടുത്തു; കടക്കെണിയില്‍ പെട്ടപ്പോള്‍ കക്കാനിറങ്ങി, സംവിധായകന്‍ പിടിയില്‍

നെടുമ്പാശ്ശേരി വാഹനാപകടം; മദ്യപിച്ച് വാഹനമോടിക്കുന്നത് തടഞ്ഞില്ല, കാറിലുണ്ടായിരുന്ന സുഹൃത്തും അറസ്റ്റില്‍

ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Source: Siraj Daily ↗
Share this story

Ask globalread.info

AI news & website helper
What would you like to explore?

I can find stories, explain headlines, or help you use globalread.info.

AI can make mistakes. Check the linked sources. Questions are sent to OpenAI.