Back

സമസ്ത: അഞ്ച് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

കോഴിക്കോട്| സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച, അഞ്ച് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ നിന്നും കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

കോഴിക്കോട് : ശൈഖ് അബൂബക്കര്‍ ഇബ്‌നു സാലിം മദ്‌റസ മേടരഞ്ഞി-തോട്ടുമുക്കം, തിരുവനന്തപുരം: അല്‍ നൂര്‍ മദ്‌റസ ചാവര്‍കോട് – പാരിപ്പള്ളി, കര്‍ണാടക: ബാബാ അക്കാദമി ബില്‍വാരദഹള്ളി – ബാണറുഘട്ട, മദ്‌റസത്തു സഅദിയ്യ ഷാനു ബോഗനഹള്ളി – ബാണറുഘട്ട, മുഹമ്മദിയ്യ മോറല്‍ അക്കാദമി നോബോ നഗര്‍ ബാംഗ്ലൂര്‍ എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.

കാരന്തൂര്‍ മര്‍കസില്‍ ചേര്‍ന്ന ബോര്‍ഡ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സുല്‍ത്താനുല്‍ ഉലമാ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, ത്വാഹാ തങ്ങള്‍ സഖാഫി, അബ്ദുല്‍ ഫത്താഹ് തങ്ങള്‍ അവേലം, കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, ടി അബൂഹനീഫല്‍ ഫൈസി തെന്നല, വി.പി.എം.ഫൈസി വില്യാപ്പള്ളി, അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍, അലവി സഖാഫി കൊളത്തൂര്‍, ഡോ.അബ്ദുല്‍ ഹകീം അസ്ഹരി, എന്‍.അലി അബ്ദുല്ല, മജീദ് കക്കാട്, അഡ്വ.ഇസ്മാഈല്‍ വഫാ, ഡോ.മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം, ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്, ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, പി.സി.ഇബ്‌റാഹീം മാസ്റ്റര്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഇ.യഅഖൂബ് ഫൈസി, കെ.കെ.എം.കാമില്‍ സഖാഫി മംഗലാപുരം, ഡോ.ഹാജി എം.എ.നാസര്‍ ഹിശാമി, കെ.കെ.മുഹമ്മദലി ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.

Content Highlights:

The Samastha Kerala Sunni Educational Board approved five new madrasas in Kozhikode, Thiruvananthapuram, and Karnataka. Sultanul Ulama Kanthapuram A.P. Aboubacker Musliyar inaugurated the executive meeting held at Karanthur Markaz. Sayyid Ali Bafaqi Thangal presided over the meeting.

The full article is being collected. Available text is shown for now.

Back
Share this story

Get the daily newsletter →

Ask globalread.info

AI news & website helper
What would you like to explore?

I can find stories, explain headlines, or help you use globalread.info.

AI can make mistakes. Check the linked sources. Questions are sent to OpenAI.